Kozhikode

കോഴിക്കോട് നാദാപുരത്ത് അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




കോഴിക്കോട്: നാദാപുരം കക്കംവെള്ളിയിലെ അൽഫാ റെസ്റ്റോറന്റിലെ അതിഥി തൊഴിലാളിയെ റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ കിഷൻഗഞ്ച് പാർലബാരി ആമ്പാരി സ്വദേശി ഖമറുദ്ദീന്റെ മകൻ മുഹമ്മദ് മസൂദ് (41) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് വിവരം. ഇയാൾ താമസിക്കുന്ന റൂമിലെ സീലിംഗ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അൽഫാ റെസ്റ്റോറന്റിന്റെ ഉടമസ്ഥൻ നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു.

Related Articles

Back to top button