Kozhikode

എസ്.പി.സി.യുടെ നേതൃത്വത്തിൽ ‘തൂഫാൻ’ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

Please complete the required fields.




കൂടത്തായി: സെന്റ് മേരീസ് ഹൈസ്കൂൾ എസ്.പി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ കേരള സർക്കാർ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘തൂഫാൻ’ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. “ലഹരിയെ ചവിട്ടിമെതിക്കാം” എന്ന സന്ദേശമുയർത്തി വിദ്യാർഥികൾ പ്രതീകാത്മകമായി ലഹരിക്കെതിരായ പ്രതിജ്ഞയും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തി.

പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് ആഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. എസ്.പി.സി. പി.ടി.എ. പ്രസിഡന്റ് അഷ്‌റഫ് വി കെ അധ്യക്ഷത വഹിച്ചു.മുഖ്യ പ്രഭാഷണം സ്കൂൾ മാനേജർ ഫാ. ബിബിൻ ജോസ് നിർവഹിച്ചു.സ്റ്റാഫ് സെക്രട്ടറി ഷിതിൻ വർഗീസ്,
സി.പി.ഒ.മാരായ റെജി ജെ. കരോട്ട്, സുമി ഇമ്മാനുവേൽ, സുമേഷ് സി.ജി., അജേഷ് കെ. ആന്റോ, തേജസ്സ് രാജ്, അജയ് ചാർളി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
“ലഹരിക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാം; ലഹരിയെ ഒറ്റക്കെട്ടായി നമ്മുടെ നാട്ടിൽ നിന്ന് ചവിട്ടിപ്പുറത്താക്കാം” എന്ന സന്ദേശം വിദ്യാർഥികളും രക്ഷിതാക്കളും പങ്കുവെച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് പ്രതിജ്ഞ എടുത്തു.

Related Articles

Back to top button