Wayanad

വയനാട് പടിഞ്ഞാറത്തറ മീൻ കുളത്തിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

Please complete the required fields.




വയനാട്: വയനാട് പടിഞ്ഞാറത്തറയിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. മഞ്ഞൂറ സ്വദേശി ബെന്നിയാണ് മീൻ വളർത്തുന്ന കുളത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് ഒഴുക്കുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് മരണപ്പെട്ടത്.

മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലുവയസുകാരനും ദാരുണാന്ത്യം സംഭവിച്ചു. കൊണ്ടോട്ടി നീറാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് – നദീറ ദമ്പതികളുടെ മകൻ ആദം അയ്മനാണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു കുട്ടി.ഇതോടെ സംസ്ഥാനത്ത് മഴക്കെടുതികളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം വർധിച്ചു. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് റെജീനയും മകൻ ജോസഫിൻ ജോണിയും മരണപ്പെട്ടിരുന്നു. ഇതിനുപുറമെ ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതിയും ജീവൻ വെടിഞ്ഞു.

പുലർച്ചെ രണ്ട് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.

വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരണമടഞ്ഞു. അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ വിവിധ ജില്ലകളിൽ മഴക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. ഇതുവരെ മൂന്ന് ജില്ലകളിലായി ഉണ്ടായ മഴക്കെടുതികളിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ഇരുപത്തിനാലുകാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും ദാരുണമായി മരിച്ചു. ഇതിനുപുറമേ, ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതിയും മരണപ്പെട്ടു.

ഇവിടെ രണ്ട് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. കൂടാതെ ഇടുക്കി കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു.

Related Articles

Back to top button