Kottayam
പേമാരിയിൽ പൊലിഞ്ഞ ജീവനുകൾ; കോട്ടയത്ത് ഉരുൾപൊട്ടലിൽ മരണപെട്ട ജോണിയുടെ ഭാര്യ റെജീനയ്ക്കായി തിരച്ചിൽ തുടരുന്നു

കോട്ടയം: കോട്ടയം ജില്ലയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണി മരണപ്പെട്ടു. അപകടത്തിൽപ്പെട്ട ജോണിയുടെ ഭാര്യ റെജീനയ്ക്കുവേണ്ടി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണു വീണ് ഒരാൾ കുടുങ്ങിക്കിടക്കുകയാണ്. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറി. പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ വീട് തകർന്ന് അടൂർമല സ്വദേശി രവിയുടെ ഭാര്യ സുമതിയും മരണപ്പെട്ടു. കോട്ടയം ജില്ലയിൽ നിലവിൽ ആറ് കേന്ദ്രങ്ങളിലായി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.





