
കോഴിക്കോട്: വടകരയിൽ നിർമാണത്തിലിരുന്ന മതിലിടിഞ്ഞ് വീണ് തൊഴിലാളികൾക്ക് പരിക്ക് . ഇന്ന് രാവില്ലെയായിരുന്നു സംഭവം. പുത്തൂർ സ്വദേശി ശശി, ഇളയടം സ്വദേശി അജിത എന്നിവർക്കാണ് പരിക്കേറ്റത് . വടകര ജില്ലാ ആശുപത്രിക്ക് സമീപമുള്ള വീടിനോട് ചേർന്നുള്ള മതിലാണ് ഇടിഞ്ഞ് വീണത് . കരിങ്കൽ ഉപയോഗിച്ച് മതിൽ നിർമ്മിക്കുമ്പോൾ ഇടിഞ്ഞ് ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു .
കല്ലിനിടയിൽ കുടുങ്ങിയ തൊഴിലാളികളെ പ്രദേശവാസികളും വീട്ടുകാരും ചേർന്ന് വളരെ പ്രയാസപ്പെട്ട് പുറത്തെടുക്കുക്കായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശിയെ കോഴിക്കോട് മെഡിക്കൽ കോളേജില്ലേക്ക് മാറ്റി. ശശിയുടെ കാലിനാണ് പരിക്കേറ്റത് .
വീടിന്റെ മതിൽ നേരത്തെ തകർന്ന തന്ന നിലയിലായിരുന്നു. മതിൽ പുനർനിർമിക്കുന്നതിന്റെ ഇടയിലാണ് അപകടം സംഭവിച്ചത്. സാരമായി പരിക്കേറ്റ അജിത വടകര ജില്ലാ ആശുപതിയിൽ ചികിത്സയിലാണ്.





