
കോഴിക്കോട് : വടകര കൈനാട്ടി റാണി സ്‌കൂളിന് സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു. വെസ്റ്റ് ബംഗാൾ ഈസ്റ്റ് മിഡ്‌നാപൂർ എരണ്ട ബാർ സ്വദേശി മസൂറുൽ സഹ (24) ആണ് മരണപ്പെട്ടത്.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ഏതോ ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ ഉടൻ തന്നെ വടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിശോധിച്ച ഡോക്ടർ മരണവിവരം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.





