
കോഴിക്കോട് : സർവീസ് പെൻഷനേഴ്സ് യൂണിയൻ സിവിൽസ്റ്റേഷനു മുൻപിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. പി.എഫ്.ആർ.ഡി. ബിൽ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, ഫിനാൻസ് ബില്ല് -2025 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കെ.എസ്.എസ്.പി.യു. ജില്ലയിലെ മുപ്പത്തിനായിരത്തിൽപ്പരം അംഗങ്ങളുടെ ഒപ്പുശേഖരണം നടത്തി.
ഒപ്പുശേഖരണം രാഷ്ട്രപതിക്ക് സമർപ്പിക്കാനായി, സംഘടനയുടെ ജനറൽസെക്രട്ടറി. ആർ രഘുനാഥൻ നായർക്ക് ജില്ലാ പ്രസിഡന്റ് കെ.വി. ജോസഫ് കൈമാറി. ആർ. രഘുനാഥൻ നായർ , എ.കെ. രമേശ്, സി. അപ്പുക്കുട്ടി , എ. വേലായുധൻ, വി.കെ. സുകുമാരൻ, ഏടത്തിൽ ദമോദരൻ, പി. സൗദാമിനി, സി. അശോകൻ, എൻ.കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.





