Kozhikode

കോഴിക്കോട് അരൂരിലെ മാവേലി സ്റ്റോറില്‍ ജീവനക്കാരിക്ക് പാമ്പുകടിയേറ്റു; രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

Please complete the required fields.




കോഴിക്കോട്: അരൂര്‍ മാവേലി സ്റ്റോറില്‍ ജോലി ചെയ്യുന്നതിനിടെ താല്‍ക്കാലിക ജീവനക്കാരിക്ക് പാമ്പുകടിയേറ്റു. വി.ടി. നിഷയ്ക്കാണ് ഇന്നലെ വൈകിട്ടോടെ കടയുടേക്കുള്ളില്‍ നിന്ന് കടിയേറ്റത്. ഉടൻ തന്നെ നിഷയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ മാവേലി സ്റ്റോറില്‍ നിന്ന് ജീവനക്കാര്‍ക്ക് പാമ്പുകടിയേല്‍ക്കുന്നത് ഇതാദ്യമല്ല. രണ്ടാഴ്ച മുമ്പ് മറ്റൊരു ജീവനക്കാരിയായ മല്ലികയ്ക്കും സമാനമായ രീതിയില്‍ പാമ്പുകടിയേറ്റിരുന്നു. കടയ്ക്കുള്ളില്‍ പാമ്പുകളുടെ ശല്യം രൂക്ഷമാണെന്ന പരാതിയെത്തുടര്‍ന്ന്, പാമ്പിനെ പിടികൂടുന്നതിനായി പ്രത്യേക സംഘം ഇന്ന് രാവിലെ സ്ഥലത്തെത്തും.

Related Articles

Back to top button