Malappuram

കഞ്ചാവ് ചെടികൾ നട്ടുവളർത്തി, ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Please complete the required fields.




മലപ്പുറം: താമസ സ്ഥലത്ത് ചെടിചട്ടികളിലും മറ്റും കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ബീഹാർ ദിഹാരാ ബാൽ സ്വദേശി പപ്പു കുമാർ (25) ആണ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ടോടെ മഞ്ചേ വള്ളുവമ്പ്രം മുസ്ലിയാർപീടികയിലെ സ്വകാര്യ മിനറൽ വാട്ടർ നിർമ്മാണ യൂണിറ്റിനോടു ചേർന്ന് താമസ സ്ഥലത്തു നിന്നാണ് ഇയാളെ പിടികൂടിയത്.

നാല് വർഷത്തോളമായി ഇയാൾ ഇവിടെ ജോലി ചെയ്തു വരികയാണ്. താമസ സ്ഥലത്തിനോടു ചേർന്നുള്ള സ്ഥലത്താണ് ഇയാൾ കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി ഇൻസ്പക്ടർ റിയാസ് ചാക്കേരിയുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വാഡാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

Related Articles

Leave a Reply

Back to top button