Malappuram

കളിക്കുന്നതിനിടെ മയിലിന് പിന്നാലെ ഓടിയ ആറ് വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു

Please complete the required fields.




എടവണ്ണപ്പാറ: കളിക്കുന്നതിനിടെ മയിലിന് പിന്നാലെ ഓടിയ ആറ് വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. എടവണ്ണപ്പാറ ഞാറ്റൂർ നരിവായിൽ അബൂബക്കർ സിദ്ധീഖിന്റെ മകൻ അഹമ്മദ് നവാജ് ആണ് മരിച്ചത്. ചീക്കോട് തലക്കോട്ടയിലുള്ള ഉമ്മയുടെ വീട്ടിൽ വിരുന്നിന് എത്തിയതായിരുന്നു.

ഇന്നലെ ആയിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. വീട്ടുപറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി, അവിടേക്ക് വന്ന മയിലിനെ കണ്ട് അതിന് പിന്നാലെ ഓടുകയായിരുന്നു. ഓട്ടത്തിനിടയിൽ പറമ്പിലെ ഉപയോഗത്തിലില്ലാത്തതും ആൾമറയില്ലാത്തതുമായ കിണറ്റിൽ കുട്ടി വീണു. നവാജ് കിണറ്റിൽ വീഴുന്നത് കണ്ട് കൂടെയുണ്ടായിരുന്ന ജേഷ്ഠ സഹോദരൻ അഹമ്മദ് മിൻഹാജ് ഉടൻ തന്നെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയെങ്കിലും കണ്ടെത്താനായില്ല.

ഉടൻ തന്നെ കൂടെയുണ്ടായിരുന്ന മൂന്നാമത്തെ കുട്ടി വീട്ടിലെത്തി വിവരമറിയിച്ചു. വീട്ടുകാരും, നാട്ടുകാരും ഓടിയെത്തിയാണ് കിണറ്റിൽ കുടുങ്ങിയ മിൻഹാജിനെ പുറത്തെടുത്തത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

Related Articles

Back to top button