Kozhikode

കോഴിക്കോട് നാദാപുരത്ത് വൃദ്ധ ദമ്പതികളെ മർദ്ദിച്ച മരുമകൾക്കെതിരെ കേസ്

Please complete the required fields.




കോഴിക്കോട് : നാദാപുത്ത് മരുമകളുടെ ക്രൂരമായ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. ചേലക്കാട് സ്വദേശികളായ കോരപ്പുറത്ത് വീട്ടിൽ കണ്ണൻ (71), ഭാര്യ ദേവി (60) എന്നിവർക്കാണ് മർദ്ദനമേറ്റത്.

കുടുംബ വഴക്കിനെത്തുടർന്ന് മരുമകളായ നീതു ഭർതൃപിതാവിനെയും ഭർതൃമാതാവിനെയും വീട്ടിൽ വെച്ച് ക്രൂരമായി അക്രമിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

ഭർതൃപിതാവായ കണ്ണനെ വീട്ടിൽ തടഞ്ഞുവെച്ച നീതു, കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ഇയാളുടെ ചെവിയിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഭർതൃമാതാവായ ദേവിയെ കുളിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച നീതു, ദേവിയുടെ തല പിടിച്ച് തറയിലെ ടൈലിന്റെ കോണിലേക്ക് ഇടിക്കുകയായിരുന്നു.

ഗുരുതരമായി മുറിവേറ്റ ദമ്പതികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയായ നീതുവിനെതിരെ നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button