Ernakulam

നോർത്ത് പറവൂരിൽ കനത്ത മഴ: വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു; കുടുംബം പ്രതിസന്ധിയിൽ

Please complete the required fields.




കൊച്ചി: കനത്ത മഴയെ തുടർന്ന് നോർത്ത് പറവൂർ മാഞ്ഞാലിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. കരുമാല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ മാഞ്ഞാലി വ്യാകുലമാതാ പള്ളിക്കു സമീപം താമസിക്കുന്ന കുഴുവേലി കെ.കെ. ആന്റണിയുടെ വീട്ടിലെ കിണറാണ് തകർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെ തിങ്കളാഴ്ച വൈകുന്നേരത്തോടെ വലിയ ശബ്ദത്തോടെ കിണർ താഴേക്ക് പോവുകയായിരുന്നു. കോൺക്രീറ്റ് റിങ്ങുകൾ ഇട്ടായിരുന്നു കിണർ നിർമിച്ചിരുന്നത്.

ഈ കുടുംബത്തിന്റെ ഏക ശുദ്ധജല സ്രോതസ്സായിരുന്നു തകർന്ന കിണർ. പൊതുവഴിയോ പൈപ്പ് കണക്ഷനോ ഇല്ലാത്ത ഇവിടെ കിണർ ഇല്ലാതായത് കുടുംബത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംഭവം പഞ്ചായത്ത് അധികൃതരെയും ജനപ്രതിനിധികളെയും അറിയിച്ചിട്ടുണ്ട്. മഴക്കെടുതിയിലുണ്ടായ ഈ നഷ്ടത്തിന് സർക്കാർ സഹായം ലഭിച്ചാൽ മാത്രമേ പുതിയൊരു കിണർ നിർമിക്കാൻ കഴിയൂവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

Related Articles

Back to top button