
തൃശൂർ : എംഡിഎംഎയുമായി യുവാവ് പിടിയിൽ . ചേർപ്പ് ചൊവ്വൂരിൽ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എംഡിഎംഎയാണ് തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത് . കുട്ടനെല്ലൂർ ആലുക്കൽ വീട്ടിൽ ശ്രീജിത്ത് (38) പിടിയിലായത്.
പ്രതി തൃശ്ശൂർ റൗണ്ടിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഇതിന്റെ മറവിലാണ് നിരോധിത ലഹരി ഉത്പന്നം കുട്ടികൾക്കും മറ്റും വിൽപ്പന നടത്തി വന്നിരുന്നത്. പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇയാൾ വിയ്യൂർ സ്റ്റേഷൻ പരിധിയിൽ വീട് കയറി ആക്രമണം, മാള പോലീസ് സ്റ്റേഷനിൽ വാഹനമോടിച്ച് ഒരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസിലും പ്രതിയാണ്.





