Kollam

കൊട്ടാരക്കരയിൽ വയോധികയ്ക്ക് നേരെ പൂവൻകോഴിയുടെ ക്രൂര ആക്രമണം, 74-കാരിക്ക് ഗുരുതര പരിക്ക്

Please complete the required fields.




കൊല്ലം: സിനിമയെ വെല്ലുന്ന രീതിയിൽ വഴിയാത്രക്കാരിയായ വയോധികയ്ക്ക് നേരെ പൂവൻ കോഴിയുടെ ക്രൂര ആക്രമണം. കൊട്ടാരക്കര പൂയപ്പള്ളിയിലാണ് സംഭവം. പൂവൻ കോഴിയുടെ ആക്രമണത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74) എന്ന വയോധിക ചികിത്സയിലാണ്. ഇവരുടെ മുഖത്ത് 12 തുന്നലുകൾ വേണ്ടിവന്നു.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ജോയിസ് സമീപത്തെ കടയിൽ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പൂവൻ കോഴി അപ്രതീക്ഷിതമായി ഇവരുടെ മേൽ ചാടിവീണത്. വയോധികയുടെ തലയിൽ കയറിയിരുന്ന കോഴി തലങ്ങും വിലങ്ങും കൊത്തുകയായിരുന്നു. തലയിലും മൂക്കിന്റെ വശങ്ങളിലും ഇടതു പുരികത്തിന് സമീപവും കോഴിയുടെ കൊത്തലേറ്റ് സാരമായ മുറിവുകളുണ്ട്.

ജോയ്സിന്റെ നിലവിളി കേട്ട് സമീപവാസി ഓടി എത്തി. അപ്പോഴേക്കും ജോയിസ് ചോരയിൽ കുളിച്ചു കഴിഞ്ഞു. അപ്പോഴും തലയിൽ കയറി നിന്നു പൂവൻകോഴി കൊത്തികൊണ്ടിരുന്നു. ഓടി എത്തി കോഴിയെ ഉടൻ തന്നെ ജോയ്സിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിലടക്കം കൊത്തേറ്റ ജോയിസിന്റെ മുറിവുകളിൽ 12 തുന്നൽ വേണ്ടി വന്നു. വീട്ടുകാർ പൂയപ്പള്ളിപൊലീസിൽ പരാതി നൽകിയെങ്കിലും കോഴിയെ കോടതി കേറ്റാൻ മനസില്ലാത്ത വിശാല മനസ്കനായ ജോയിസ് കോഴിയോട് ക്ഷമിക്കുകയായിരുന്നു. മുൻപും പൂവന്റെ കൊത്തിന് ഇരയാകേണ്ടി വന്നവർ തലനാരിഴയ്ക് രക്ഷപെട്ട സംഭവങ്ങളുണ്ട്.

Related Articles

Back to top button