Kozhikode

കുറ്റ്യാടിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




കോഴിക്കോട് : കുറ്റ്യാടിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ആക്കൽ വട്ടപ്പൊയിൽ സ്വദേശി പൊക്കന്റെ മകൻ ബാലകൃഷ്ണൻ (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.30-ഓടെയാണ് സംഭവം.

വീടിനടുത്തുള്ള കൂടയുടെ ഉത്തരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. ഉടൻ തന്നെ ബന്ധുക്കൾ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button