Thiruvananthapuram

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം തുടരുന്നു

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം തുടരുന്നു. ഇന്നലെ വൈകീട്ടുണ്ടായ വലിയ വർദ്ധനവിന് പിന്നാലെ ഇന്ന് രാവിലെയും വില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 400 രൂപയാണ് വർദ്ധിച്ചത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,920 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ഒരു പവൻ സ്വർണ്ണത്തിന് 1,360 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം പവന് 960 രൂപ വർദ്ധിച്ചിരുന്നു. ഗ്രാമിന് 14,115 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ അനിശ്ചിതത്വവുമാണ് വില ഇത്രവേഗം ഉയരാൻ കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിൽ വിവാഹ സീസൺ സജീവമായ ഘട്ടത്തിൽ സ്വർണ്ണവിലയിലുണ്ടാകുന്ന ഈ വർദ്ധനവ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. സ്വർണ്ണത്തിന്റെ അടിസ്ഥാന വിലയോടൊപ്പം പണിക്കൂലി, 3 ശതമാനം ജിഎസ്ടി (GST), ഹാൾമാർക്കിംഗ് ചാർജുകൾ എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് ശരാശരി 1.25 ലക്ഷം രൂപയോളം ഉപഭോക്താക്കൾ നൽകേണ്ടി വരും. വരും ദിവസങ്ങളിൽ അക്ഷയതൃതീയ എത്തുന്നതോടെ വിപണിയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുമെങ്കിലും വില വർദ്ധനവ് ആശങ്കയുണ്ടാക്കുന്നുണ്ട്.

Related Articles

Back to top button