Kozhikode

കോഴിക്കോട് പേരാമ്പ്രയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

Please complete the required fields.




കോഴിക്കോട്: പേരാമ്പ്ര വെള്ളൂരിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പേരാമ്പ്ര ഭാഗത്തേക്ക് വരികയായിരുന്ന ബസും എതിർദിശയിൽ നിന്നെത്തിയ ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

Related Articles

Back to top button