India

ഖമനേയിയുടെ വധം; കേന്ദ്ര സർക്കാരിന്റെ മൗനത്തിനെതിരെ സോണിയ ഗാന്ധി

Please complete the required fields.




ന്യൂഡൽഹി:​ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന നിലപാടിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രൂക്ഷവിമർശനം ഉന്നയിച്ചു.

ഖമനേയിയുടെ മരണത്തിൽ മൗനം പാലിക്കുന്നത് നിഷ്പക്ഷതയല്ല, മറിച്ച് ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്നും ഇത് ഇന്ത്യയുടെ വിദേശനയത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അവർ പറഞ്ഞു.ഇന്ത്യൻ എക്‌സ്‌പ്രസ്സിലെ ലേഖനത്തിലൂടെയാണ് അന്താരാഷ്ട്ര ക്രമത്തിന്റെ തകർച്ചയെക്കുറിച്ചുള്ള സർക്കാരിന്റെ ‘അസ്വസ്ഥജനകമായ മൗനം’ ചർച്ച ചെയ്യണമെന്ന് സോണിയ ആവശ്യപ്പെട്ടത്.

ഇറാന്റെ പരമാധികാര ലംഘനത്തെ അപലപിക്കാൻ വിസമ്മതിച്ച പ്രധാനമന്ത്രി, യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെ അവഗണിച്ച് ഇറാന്റെ തിരിച്ചടിയെ മാത്രം കുറ്റപ്പെടുത്തിയത് ശരിയല്ലെന്നും അവർ ചൂണ്ടിക്കാട്ടി.ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളുടെ ലംഘനമാണിതെന്നും, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ഇറാനുമായി നിലനിന്നിരുന്ന ഊഷ്മളമായ ബന്ധം നിലവിലെ സർക്കാർ വിസ്മരിക്കുകയാണെന്നും സോണിയ ഗാന്ധി ഓർമ്മിപ്പിച്ചു.

Related Articles

Back to top button