Thiruvananthapuram

കൊവിഡ് തീവ്രവ്യാപനം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത; വ്യാഴാഴ്ച അവലോകന യോ​ഗം

Please complete the required fields.




തിരുവനന്തപുരം: കൊവിഡ്വ്യാപനം രൂക്ഷമാവുകയും വിദ്യാഭ്യാസ, സർക്കാർ ഓഫിസുകൾ ഉൾപ്പെടെയുള്ളവ ക്ലസ്റ്ററുകളായി മാറുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയേറി. എന്തൊ‌ക്കെ നടപടികൾ സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ മറ്റന്നാൾ കൊവിഡ് അവലോകന യോഗം ചേരും .മുഖ്യമന്ത്രി ഓൺലൈൻ വഴി പങ്കെടുക്കും.

നിലവിൽ സെക്രട്ടറിയേറ്റ് , കെഎസ്ആർടിസി , പൊലീസ് അടക്കം ഇടങ്ങളിൽ കൊവിഡ് വ്യാപനം തീവ്രമാണ്. ആശുപത്രികളിലെത്തുന്ന രോ​ഗികളുടെ എണ്ണത്തിലും വർധനയുണ്ട്. കിടത്തി ചികിൽസ ആവശ്യമുള്ള കൊവിഡ് രോ​ഗികളുടെ എണ്ണത്തിലും വർധന ഉണ്ടാകുന്നുണ്ട്. നിലവിലെ അവസ്ഥയിൽ രോ​ഗ വ്യാപനം തീവ്രമാവുകയും ആശുപത്രികൾ നിറയുകയും ചെയ്താൽ അത് ആരോ​ഗ്യ സംവിധാനത്തെ തകിടം മറിക്കും . വിദ​ഗ്ധ ചികിൽസയ്ക്ക് തടസം നേരിടുന്ന സാഹചര്യവും ഉണ്ടാകും.

ചികിൽസക്കായി കൂടുതൽ സിഎഫ്എൽടിസികൾ തുറക്കുന്നതും പരി​ഗണനയിലുണ്ട്. ​രോ​ഗവാസ്ഥ ​ഗുരുതരമല്ലാത്തവരേയും എന്നാൽ ഡോക്ടറുടെ സേവനം ആവശ്യമുള്ളവരേയും ഇത്തരം കേന്ദ്രങ്ങളിലേക്ക് മാറ്റും. നിലവിൽ എറണാകുളത്ത് അടക്കം കൂടുതൽ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. നിലവിൽ ആശുപത്രികളിൽ ഓക്സിജൻ സ്റ്റോക്കുണ്ട്. ആവശ്യമായി വന്നാൽ കൂടുതൽ ഓക്സിജൻ എത്തിക്കാനുളള  നടപടികളും കൈക്കൊണ്ടിട്ടുണ്ട്. 

10 ദിവസം കൊണ്ട് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ നാലിരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കൊവിഡ് കേസുകളിൽ ‌ഏകദേശം 60161 വർധനയാണ് ഉണ്ടായിരിക്കുന്നത്. വരുന്ന രണ്ടാഴ്ചയിൽ കൂടുതൽ രോ​ഗികൾ ഉണ്ടായേക്കാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

Related Articles

Leave a Reply

Back to top button