Thiruvananthapuram

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും; സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ

Please complete the required fields.




തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ, പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം രണ്ട് ദിവസത്തിനകം കോൺഗ്രസ് ഹൈക്കമാൻഡ് കൈക്കൊള്ളുമെന്ന് വി.ഡി. സതീശൻ.

താൻ വനവാസത്തിന് പോകുമെന്ന് അഹന്തയുടെ ഭാഷയിൽ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, എന്നാൽ ഏൽപ്പിച്ച ഉത്തരവാദിത്വം നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ പദവികൾ ഒഴിയുമെന്ന നിലപാടിൽ ഉറച്ചുനിന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തപ്പോൾ യുഡിഎഫിനെ തിരികെ കൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് നൽകിയ വാക്ക് പാലിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മതേതര കേരളമാണ് ഈ വിധി എഴുതിയതെന്നും ഇത് യഥാർത്ഥ ‘കേരള മോഡൽ’ വിജയമാണെന്നും സതീശൻ പറഞ്ഞു. ജാതിമത ചിന്തകൾക്ക് അതീതമായി ജനങ്ങൾ യുഡിഎഫിനെ സഹായിച്ചു.

യുഡിഎഫ് കുടുംബത്തിന് പുറത്തുള്ളവരും ഉത്തമരായ കമ്മ്യൂണിസ്റ്റുകാരും പോലും സിപിഎം തോൽക്കണമെന്ന് ആഗ്രഹിച്ചതാണ് ഭരണകക്ഷിയുടെ ഉരുക്കുകോട്ടകളിൽ വിള്ളൽ വീഴ്ത്തിയത്.
നെഹ്റുവിയൻ ഇടതുപക്ഷം നമ്മളാണെന്ന സന്ദേശം ജനങ്ങൾ ഏറ്റെടുത്തുവെന്നും, ഒരു ഹർത്താലോ ബന്ദോ നടത്താതെയാണ് ഈ ചരിത്ര വിജയം നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിപിഎം-ബിജെപി ഡീൽ അണികൾ തന്നെ പൊളിച്ചടുക്കിയ തിരഞ്ഞെടുപ്പിൽ, എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം അദ്ഭുതകരമായ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. നൂറിലധികം സീറ്റുകൾ നേടുമെന്ന് താൻ പറഞ്ഞപ്പോൾ പലരും പരിഹസിച്ചിരുന്നുവെന്നും എന്നാൽ അമ്പലപ്പുഴയിലും തളിപ്പറമ്പിലും പയ്യന്നൂരിലും ഉണ്ടായ മുന്നേറ്റങ്ങൾ അദ്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ വികസനത്തിന്റെ ഒന്നാം സ്ഥാനത്തെത്തിക്കാൻ പുതിയ സർക്കാർ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. മാണി ഗ്രൂപ്പിനോട് വാതിൽ തുറന്നുവെച്ചിരുന്നുവെങ്കിലും അവർ വന്നില്ലെന്നും, ഇത് ടീം യുഡിഎഫിന്റെ വിജയമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Related Articles

Back to top button