Kollam

കൊല്ലത്ത് വയോധികനെ ജോലിക്ക് നിൽക്കുന്ന വീട്ടിലെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




കൊല്ലം: കൊല്ലത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. എഴുകോൺ സ്വദേശി ലൂയിസ് (56) ആണ് മരിച്ചത്. ജോലിക്ക് നിൽക്കുന്ന വീട്ടിലെ ഷെഡ്ഡിലാണ് മരിച്ച നിലയിൽ ലൂയിസിനെ കണ്ടെത്തിയത്.

വീട്ടുകാരാണ് രക്തം വാർന്ന നിലയിൽ ലൂയിസിനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശരീരത്തില്‍ മറ്റ് മുറിവുകളൊന്നുമില്ലെന്നും ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് രക്തം ഛര്‍ദിച്ച് മരിച്ചതാണെന്ന് എഴുകോൺ പൊലീസ് അറിയിച്ചു. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Back to top button