Kottayam

ക്രിസ്മസ് – പുതുവത്സര ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് കുടയംപടി ഒളിപ്പറമ്പിൽ സദന്

Please complete the required fields.




കോട്ടയം: ക്രിസ്മസ് പുതുവത്സര ബമ്പര്‍ കോട്ടയം സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി കുടയംപടി ഒളിപ്പറമ്പില്‍ സദാനന്ദന്. 12 കോടി രൂപയുടെ ഭാഗ്യമാണ് സദനെ തേടിയെത്തിയിരിക്കുന്നത്. കുടയംപടി സ്വദേശി കുന്നേപ്പറമ്പില്‍ ശെല്‍വന്‍ എന്ന വില്‍പ്പനക്കാരനില്‍ നിന്നും സദാനന്ദന്‍ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കുടയംപടിയിലെ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് സെല്‍വന്‍ ലോട്ടറി എടുത്തത്. പെയിന്റിംങ് തൊഴിലാളിയായ സദാനന്ദന്‍ കുടയംപടിയ്ക്കു സമീപത്തെ പാണ്ഡവത്തു നിന്നാണ് ലോട്ടറി എടുത്തത്.

കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദാനന്ദന്‍ താമസിക്കുന്നത്. ഈ വീട്ടിലേയ്ക്കാണ് ഇപ്പോള്‍ ഭാഗ്യദേവത എത്തിയിരിക്കുന്നത്. ഈ ആഹ്ലാദത്തിലാണ് സദാനന്ദന്റെ ഭാര്യ രാജമ്മയും, മക്കളായ സനീഷും, സഞ്ജയും. ഇന്ന് ഉച്ചയോടെയാണ് ക്രിസ്മസ് -പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. X G 218582 ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം വീതം 6 പേര്‍ക്ക് ലഭിക്കും. XB 161796, XC 319503, XD 713832, XE 667708, XG 137764 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം.

Related Articles

Leave a Reply

Back to top button