India

അഭിഷേകിനെ പിന്തള്ളി വിരാട് കോലി ഒന്നാമത്; ഐപിഎൽ റൺവേട്ടയിൽ പോരാട്ടം കടുക്കുന്നു

Please complete the required fields.




ബെംഗളൂരു: ഐപിഎല്ലിലെ റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ്പ് പോരാട്ടം ആവേശകരമായ ഘട്ടത്തിലേക്ക്. ഗുജറാത്ത് ടൈറ്റൻസിനെതിരായ തകർപ്പൻ പ്രകടനത്തോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലി പട്ടികയിൽ വീണ്ടും ഒന്നാമതെത്തി.

44 പന്തിൽ 81 റൺസെടുത്ത കോലിയുടെ മികവിൽ ആർസിബി വിജയം കുറിച്ചപ്പോൾ, ഏഴ് മത്സരങ്ങളിൽ നിന്ന് 328 റൺസുമായി കോലി ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിച്ചു. 163.18 സ്ട്രൈക്ക് റേറ്റും 54.66 ശരാശരിയുമുള്ള കോലി ഈ സീസണിൽ ഇതുവരെ മൂന്ന് അർധസെഞ്ചുറികളാണ് അക്കൗണ്ടിലാക്കിയത്.

കോലി ഒന്നാമതെത്തിയതോടെ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശർമ്മ രണ്ടാം സ്ഥാനത്തേക്ക് മാറി. ഏഴ് മത്സരങ്ങളിൽ നിന്ന് 323 റൺസ് നേടിയ അഭിഷേകിന് പിന്നാലെ 320 റൺസുമായി ഹൈദരാബാദിന്റെ തന്നെ ഹെന്റിച്ച് ക്ലാസനാണ് മൂന്നാമതുള്ളത്.

ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ മത്സരമുള്ളതിനാൽ അഭിഷേകിന് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറാൻ അവസരമുണ്ട്. അതേസമയം, ആറ് മത്സരങ്ങളിൽ നിന്ന് 297 റൺസുമായി ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നാലാം സ്ഥാനത്തേക്ക് മുന്നേറിയപ്പോൾ മലയാളി താരം സഞ്ജു സാംസൺ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ചുറികളടക്കം 293 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. പട്ടികയിലെ ആദ്യ പത്തു സ്ഥാനങ്ങളിൽ വൈഭവ് സൂര്യവൻഷി, യശസ്വി ജയ്‌സ്വാൾ, രജത് പടിധാർ, ഇഷാൻ കിഷൻ, സായ് സുദർശൻ, ജോസ് ബട്‌ലർ എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഹൈദരാബാദും രാജസ്ഥാനും തമ്മിലുള്ള പോരാട്ടം റൺവേട്ടക്കാരുടെ പട്ടികയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Related Articles

Back to top button