Kozhikode

നിലംപതിക്കാൻ പാകത്തിൽ ബേപ്പൂർ നോർത്ത് സബ് പോസ്റ്റോഫീസ് കെട്ടിടം

Please complete the required fields.




ബേപ്പൂർ : നടുവട്ടത്ത്‌ പ്രവർത്തിക്കുന്ന ബേപ്പൂർ നോർത്ത്‌ സബ് പോസ്റ്റോഫീസ്‌ കെട്ടിടം ഏതുനിമിഷവും നിലംപതിക്കാൻ പാകത്തിൽ. നേരത്തേ ബേപ്പൂർ മാഹിയിൽ പ്രവർത്തിച്ചിരുന്ന ഈ സബ്‌ പോസ്റ്റ്‌ ഓഫീസാണ്‌ നാലുവർഷംമുൻപ്‌ നടുവട്ടത്തെ ക്ഷീരോത്‌പാദക സഹകരണസംഘം ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക്‌ മാറ്റിയിരുന്നത്‌.

മേൽക്കൂര കാലപ്പഴക്കത്താൽ ഏതുനിമിഷവും ഇടിഞ്ഞുവീഴുമെന്ന നിലയിലാണ്‌. ഓടുകൾ മിക്കവയും വീണപോയതിനാൽ മഴക്കാലത്ത്‌ ചോർച്ചയാണ്‌.കഴുക്കോലും പട്ടികകളും പൂർണമായും ചിതലരിച്ചു. ചുമരുകളിൽ വിള്ളലുകൾ കാണാം. ചുറ്റുപാടും കാടുമൂടിയനിലയിലുമാണ്‌. വൈദ്യുതലൈനുകളും തകർന്നിട്ടുണ്ട്‌. രാവിലെ 10 മുതൽ ഉച്ചയ്ക്ക്‌ 12 മണിവരെയാണ്‌ പോസ്റ്റ്‌ ഓഫീസ്‌ പ്രവർത്തിക്കുന്നത്‌. ഒരു വനിതാ പോസ്റ്റ്‌മാസ്റ്ററും മൂന്നുജീവനക്കാരുമാണ്‌ ഈ പോസ്റ്റോഫീസിൽ ഉള്ളത്‌. കെട്ടിടത്തിന്റെ അപകടാവസ്ഥ ഇവരെയും വിവിധ സേവനങ്ങൾക്കായെത്തുന്ന നാട്ടുകാരെയും ബുദ്ധിമുട്ടിക്കുന്നുണ്ട്.

Related Articles

Back to top button