
പയ്യോളി : പെരുമാൾപുരം അടിപ്പാതയ്ക്ക് സമീപത്തെ ഹമ്പിൽ ഇരുചക്രവാഹനം കയറി മറിഞ്ഞുവീണ് പരിക്ക്. വിമുക്തഭടനായ ചിങ്ങപുരം തയ്യുള്ളതിൽ ഉണ്ണികൃഷ്ണനാണ് (50) പരിക്കേറ്റത്.
വലതുകാലിന് താഴെ എല്ലുപൊട്ടി പുറത്തുവന്നനിലയിലാണ്. വീണിടത്തുനിന്ന് അനങ്ങാൻപറ്റാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തേക്കുപോകുന്ന സർവീസ് റോഡിലാണ് അപകടം.
കഴിഞ്ഞദിവസം ഈ സർവീസ് റോഡിൽ തിക്കോടി അടിപ്പാതയ്ക്ക് സമീപത്തെ ഹമ്പിൽ കയറി ഇരുചക്രവാഹനം മറിഞ്ഞ് അപകടമുണ്ടായി. പെരുമാൾപുരം ഉരൂക്കര നിർമലയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. മെഡിക്കൽ കോളേജിലാണുള്ളത്.





