Kozhikode
ദേശീയപാതയിൽ ബസ്സിടിച്ച് ഒരാൾ മരിച്ചു; അപകടം നിർമാണം പാതിപൂർത്തിയായ റോഡ് മുറിച്ചുകടക്കുമ്പോൾ

ഒഞ്ചിയം : ദേശീയപാത മുക്കാളിയിൽ ബസ്സിടിച്ച് ഒരാൾ മരിച്ചു. പറമ്പത്ത് ബാലൻ (78) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന ബാലനെ ബസ് ഇടിക്കുകയായിരുന്നു.
ദേശീയപാതയുടെ നിർമാണപ്രവൃത്തി ഏറെക്കുറെ പൂർത്തീകരിച്ച ഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ മറുപുറമെത്താൻ ഈ റോഡ് മുറിച്ചുകടന്നുമാത്രമേ പോകാൻ സാധിക്കൂ. ഇത്തരത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ബാലനെ ബസ്സിടിച്ചത്. ഭാര്യ: സരോജിനി. മക്കൾ: സീന, സിജു, സിജേഷ് (ഇരുവരും ഡ്രൈവർ). മരുമക്കൾ: ബാബു, ലത. സഹോദരങ്ങൾ: രാധ, പരേതരായ ദേവി, ഗോവിന്ദൻ, കുഞ്ഞിക്കണ്ണൻ, അനന്തൻ.





