Kozhikode

വെല്ലുവിളിയായി കനത്ത ചൂട്; കോഴിക്കർഷകർ ആശങ്കയിൽ

Please complete the required fields.




കോഴിക്കോട്: വേനൽച്ചൂട് കൂടുന്നത് ഇറച്ചിക്കോഴി ഫാം ഉടമകൾക്ക് വെല്ലു വിളി. കനത്ത ചൂടിൽ കോഴികൾ ചത്തൊടുങ്ങുന്നതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്.
ഫാമുകളിൽ കോഴികൾ അസഹ്യമായ ചൂടുകാരണം ചാകുന്നത് കൂടിവരികയാണെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൂടിയ താപനിലയാ ണ് അനുഭവപ്പെടുന്നത്.

കോഴികൾക്ക് ചൂട് താങ്ങാ വുന്നതിലും അപ്പുറമാണെന്ന് ഫാം ഉടമകൾ പറയുന്നു. കോഴികൾക്ക് ചൂട് ലഘൂകരി ക്കുന്നതിന് ഫാനുകൾ സ്ഥാപിച്ചും തെങ്ങോല, പുല്ലുകൾ എന്നിവ വിരിച്ചും പരമാവധി ചൂടിന് ശമനമുണ്ടാക്കാൻ കർഷകർ ശ്രമിക്കുമ്പോഴും കാ ര്യമായ ഫലമുണ്ടാകാത്ത സ്ഥിതിയാണ്.തണുത്ത വെള്ളം ലഭ്യമാക്കിയും ചൂടകറ്റാനുള്ള മറ്റു മാർഗങ്ങൾ സ്വീകരിച്ചും കോഴി കളെ സംരക്ഷിക്കാൻ ഫാം ഉടമകൾ ശ്രമം തുടരുകയാണ്. ചൂട് ലഘുകരിക്കാൻ ആവ ശ്യമായ സൗകര്യങ്ങൾ ക്രമീകരിക്കുന്നതിന് പണച്ചെലവ് കൂടുതലാണ്.

അതിനാൽ ഉത്പാദനച്ചെലവ് വർധിച്ചിട്ടുണ്ട്. എന്നാൽ വിപണി വിലയിലെ കുറവും തിരിച്ചടിയാണെന്നാണ് ഉടമകൾ പറയുന്നത്.ഈയൊരു പ്രതിസന്ധി സാഹചര്യത്തിൽ കർഷകർക്ക് ആശ്വാസധനം ലഭ്യമാ ക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നാണ് ഫാം ഉടമകളും നടത്തിപ്പുകാരും ആവശ്യപ്പെടുന്നത്.

Related Articles

Back to top button