
അഴിയൂർ : ‘കാക്കാം കണ്ടലിനെ’ ജനകീയക്കൂട്ടായ്മ മോന്താൽ പാലത്തിനു സമീപം കണ്ടൽവനയാത്ര നടത്തി. ശുചീകരണം, കണ്ടൽസംരക്ഷണപ്രതിജ്ഞ, കണ്ടൽപഠനം, പ്രശ്നവിശകലനം, പരിഹാരനിർദേശങ്ങൾ എന്നിവ യാത്രയുടെ ഭാഗമായി നടന്നു.
ചടങ്ങിൽ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. വിജയൻ പെരിങ്ങാട് കണ്ടൽസംരക്ഷണപ്രതിജ്ഞ ചൊല്ലി. ഗ്രാമപ്പഞ്ചായത്തംഗം ഫൗസിയ ചത്തോത്ത്, കൂട്ടായ്മ കോഡിനേറ്റർമാരായ ആസിഫ് കുന്നത്ത്, പപ്പൻ നരിപ്പറ്റ, ശ്രീനാഥ് കാവിൽ, എം. പ്രഭുദാസ്, ഷിജു അഴിയൂർ, ഹരിതകർമസേന കോഡിനേറ്റർ ഷിനി മഠത്തിൽ, പവിത്രൻ ഒതയോത്ത്, സി.കെ. സാജിദ്, പവിത്രൻ വണ്ണാറത്ത്, ഹംസ കാട്ടുകണ്ടി, റിഷാൽ ഹുലൈഫ, മുസദ്ദിഖ് റസാക്ക്, ആർ.പി. റാജിസ് തുടങ്ങിയവർ സംസാരിച്ചു





