Kollam

നെഞ്ചുവേദനയുമായി പോയ ആംബുലൻസ് ലോറിയിൽ ഇടിച്ചുകയറി അപകടം; ഡ്രൈവർക്ക് പരിക്ക്

Please complete the required fields.




ശാസ്‌താംകോട്ട: രോഗിയുമായെത്തിയ ആംബുലൻസ് ടോറസ് ലോറിയിൽ ഇടിച്ചുകയറി അപകടം .ആംബുലൻസ് ഡ്രൈവർക്ക് പരിക്ക് . പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപെട്ടത്.

ഡ്രൈവർ റഹീമിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എബനേസർ സ്‌കൂൾ ഭാഗത്തുനിന്നും ശാസ്താംകോട്ടയിലെ ആശുപത്രിയിലേക്ക് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായെത്തിയ ആംബുലൻസ് പാലത്തുംകടവ് റോഡിൽനിന്നും ഇടയ്ക്കാട് ജങ്ഷനിലേക്ക് പ്രവേശിക്കവേയാണ് അപകടം നടന്നത്.

Related Articles

Back to top button