
വടകര : വടകര പുതുപ്പണത്ത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. പയ്യോളി അയനിക്കാട് ചെത്ത് കിഴക്കേ തറേമ്മൽ ഇസ്മാലിന്റെ ഭാര്യ ജമീലയാണ് മരിച്ചത്. 60 വയസ്സായിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വടകര പുതുപ്പണം ബ്രദേഴ്സ് ബസ്റ്റോപ്പിന് സമീപത്തുള്ള പെട്രോൾ പമ്പിന് പിറകിലെ റെയിൽവേ ട്രാക്കിലാണ് സംഭവം നടന്നത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിൻ ഇടിച്ചാണ് അപകടം സംഭവിച്ചത്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം വടകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.





