
കൊയിലാണ്ടി : ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂളിൽ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻനായർ- ചാത്തുക്കുട്ടി പൂജാനിവാസ് സ്മാരകകെട്ടിടവും 114 -ാം വാർഷികാഘോഷവും സിനിമാതാരം വിനീത് കുമാർ ഉദ്ഘാടനംചെയ്തു.
പിന്നണിഗായകൻ അജയ് ഗോപാൽ മുഖ്യാതിഥിയായി. പി.ടി.എ. പ്രസിഡന്റ് കെ. രഞ്ജിത്ത് അധ്യക്ഷനായി. എ.ഇ.ഒ. ഒ. മഞ്ജു, പ്രധാനാധ്യാപിക തേജസ്സി വിജയൻ, പന്തലായിനി ബി.പി.സി. മധുസൂദനൻ, മാനേജർ കെ.പി. സുകുമാരൻ, വാസുദേവൻ, ടി.പി. സോമൻ, വി.കെ. ഷംജ തുടങ്ങിയവർ സംസാരിച്ചു. കലാസന്ധ്യയും നടന്നു.





