Kozhikode

തിരുവോട്ടുകാർക്ക് ആശ്വാസം പകർന്ന് കെ.എസ്.ആർ.ടി.സി. ബസ്

Please complete the required fields.




നടുവണ്ണൂർ : ബസ് സർവീസില്ലാതെ യാത്രാക്ലേശം നേരിട്ട തിരുവോട്ടുകാർക്ക് ആശ്വാസം പകർന്ന് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചു. താമരശ്ശേരിയിൽനിന്ന് സർവീസ് ആരംഭിച്ച് ബാലുശ്ശേരി-കൂട്ടാലിട-പാലോളിമുക്ക്-വെളിയോട്ട് താഴെ-തിരുവോട്-വാകയാട് എച്ച്.എസ്.എസ്.-നടുവണ്ണൂർ ടൗൺ എന്നീ വഴികളിലൂടെ താമരശ്ശേരിയിൽ തിരികെയെത്തുന്ന വിധത്തിലാണ് സർവീസ്.

ഞായറാഴ്ച സർവീസ് ഉണ്ടായിരിക്കുന്നതല്ല. തിരുവോട് സ്വദേശിയായ താന്നികണ്ടി വേണുഗോപാലൻ കെ.എസ്.ആർ.ടി.സി. എം.ഡി.ക്ക് നിവേദനം നൽകിയതിനെത്തുടർന്നാണ് സർവീസ് ആരംഭിച്ചത്. പൗരാവലി ബസിന് തിരുവോട്ട് സ്വീകരണം നൽകി. ബസ് ഡ്രൈവർ, കണ്ടക്ടർ എന്നിവരെ കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ. സുജാത ഷാളണിയിച്ച് സ്വീകരിച്ചു.

Related Articles

Back to top button