Kozhikode

സലീം മടവൂരിന്റെ ഒന്നാംഘട്ട മണ്ഡലപര്യടനം പൂർത്തിയായി

Please complete the required fields.




കൊടുവള്ളി : കൊടുവള്ളി മണ്ഡലം എൽ.ഡി.എഫ്.സ്വതന്ത്ര സ്ഥാനാർഥി സലീം മടവൂരിന്റെ ഒന്നാംഘട്ട മണ്ഡലപര്യടനം പൂർത്തിയായി. മൂന്നുദിവസത്തെ പര്യടനത്തിന്റെ അവസാനദിനം മണ്ഡലത്തിലെ പ്രധാനകേന്ദ്രമായ കൊടുവള്ളി നഗരസഭയിലായിരുന്നു. മണ്ഡലത്തിലെ പനക്കോടായിരുന്നു ആദ്യസ്വീകരണം. തുടർന്ന് വാവാട് എത്തിയ സ്ഥാനാർഥിയെ കണികൊന്നയും ചിഹ്നമായ ബക്കറ്റും നൽകിയാണ് സ്വീകരിച്ചത്.

പോർങ്ങോട്ടൂരിലും പട്ടിണിക്കരയിലും ഒട്ടേറെ പേരാണ് സ്വീകരണകേന്ദ്രത്തിലെത്തിയത്. വാവാട് സെന്റർ, വെണ്ണക്കാട്, സൗത്ത് കൊടുവള്ളി, പറമ്പത്ത്കാവ്, കെടേക്കുന്ന്, കൊടുവള്ളി, ചുണ്ടപ്പുറം, വാരിക്കുഴിതാഴം, മുത്തമ്പലം, മാനിപുരം, കരീറ്റിപറമ്പ് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം പര്യടനം കരുവൻപൊയിൽ സമാപിച്ചു.

വിവിധകേന്ദ്രങ്ങളിൽ അനൂപ് കക്കോടി, ഒ.പി. റഷീദ്, എ.പി. നസ്തർ, പി.ടി.സി. ഗഫൂർ, ഒ. മുഹമ്മദ്, ഒ. അബ്ദുറഹിമാൻ, എം.എം. സലീം എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ്. നേതാക്കളായ വായോളി മുഹമ്മദ്, സി.പി. നാസർകോയ തങ്ങൾ, പി.കെ.ഇ. ചന്ദ്രൻ, ഒ.പി.ഐ. കോയ, വേളാട്ട് മുഹമ്മദ്, കെ. അസ്സയിൻ, പി.ടി. അസ്സയിൻകുട്ടി, രവി ആവിലോറ, എൻ.കെ. സുരേഷ്, കെ.സി.എൻ. അഹമ്മദ്കുട്ടി എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.

Related Articles

Back to top button