Kozhikode

കോഴിക്കോട് അതിരാത്രം: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Please complete the required fields.




കോഴിക്കോട് : ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കോഴിക്കോട് അതിരാത്രത്തിന്റെ ഒരുക്കങ്ങൾ കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിൽ പുരോഗമിക്കുന്നു. ഏപ്രിൽ 17 മുതൽ 26 വരെ നടക്കുന്ന അതിരാത്രത്തിന്റെ യജ്ഞശാലയുടെ നിർമാണം അവസാനഘട്ടത്തിലാണ്.

ചരിത്രത്തിലാദ്യമായാണ് കോഴിക്കോട്ട്‌ അതിരാത്രം സംഘടിപ്പിക്കപ്പെടുന്നത്. ജാതിലിംഗ ഭേദമന്യേ ഏവർക്കും അതിരാത്രത്തിൽ പ്രവേശനമുണ്ടാകും. യാഗസംസ്കാരവുമായി ബന്ധപ്പെട്ട് ഭാരതത്തിലുണ്ടായ ഗണിത-ജ്യോതിശ്ശാസ്ത്ര വളർച്ചയുടെ ചരിത്രം യാഗഭൂമിയിൽ പ്രദർശിപ്പിക്കും.

Related Articles

Back to top button