Kozhikode

വീരവഞ്ചേരി എൽ.പി. സ്കൂൾ കൊയ്ത്തുത്സവം

Please complete the required fields.




കോഴിക്കോട് : വീരവഞ്ചേരി എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡംഗങ്ങളുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവം നടത്തി. മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി. അഖില ഉദ്ഘാടനം നിർവഹിച്ചു. പാറക്കാട് വയലിൽ ജ്യോതി നെൽവിത്ത് ഉപയോഗിച്ചാണ് സീഡ് കർഷകർ കൃഷിയിറക്കിയത്. കർഷകവേഷമണിഞ്ഞ കുട്ടിക്കർഷകർ ആവേശത്തോടെ വയലിലിറങ്ങി കതിരുകൾ കൊയ്തെടുത്തു.

ചടങ്ങിൽ വാർഡ് മെമ്പർമാരായ എ.വി. ഭവാനി, മിനി തെക്കേവീട്ടിൽ, പി.ടി.എ. പ്രസിഡന്റ് നിഷാന്ത്, പ്രധാധ്യാപിക ഗീത കെ. കുതിരോടി, മൂടാടി കൃഷി ഓഫീസർ ഫൗസിയ, നെൽക്കർഷകനായ ചന്ദ്രൻ പടിക്കലെക്കണ്ടി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button