Wayanad

വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു; കാർ പൂർണമായും കത്തി നശിച്ചു

Please complete the required fields.




വയനാട്: തോൽപ്പെട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കർണാടകയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറിനാണ് തീ പിടിച്ചത്. മാനന്തവാടി ആറാട്ടുതറ സ്വദേശിയായ ഫസിലും കുടുംബവും സഞ്ചരിച്ചിരുന്ന KA04 MX 4428 TATA HARRIER കാറിനാണ് തോൽപ്പെട്ടിയിൽ വെച്ച് അപ്രതീക്ഷിതമായി തീപിടിച്ചത്.

കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട ഉടൻ വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങികയായിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കി. ആളപായമൊ മറ്റ് പരുക്കുകളോ ഇല്ല. വിവരമറിഞ്ഞ ഉടൻ തന്നെ മാനന്തവാടി അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.
പിന്നീട് വാഹനം റോഡിൽ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിക്കയും ചെയ്തു. കാർ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. കാറിന് തീ പിടിക്കാനുള്ള കാരണങ്ങൾ വ്യക്തമായിട്ടില്ല. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു.

Related Articles

Back to top button