Kottayam

ജില്ലാ ആശുപത്രി മേൽക്കൂരയിൽനിന്ന് സിമൻറ് പാളി അടർന്നുവീണു; രോ​ഗികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Please complete the required fields.




കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രി പ്രസവ വാർഡിന്റെ മേൽക്കൂരയിൽ നിന്ന് സിമൻറ് പാളി അടർന്നുവീണു. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പ്രസവശേഷം സ്ത്രീകളെ അഡ്മിറ്റ് ചെയ്യുന്ന നാലാം വാർഡിലേക്കുള്ള വഴിയിലെ മുകൾ ഭാ​ഗത്തെ സിമൻറ് പാളിയാണ് അടർന്നുവീണത്.

വാർഡിൽ ക്ലീനിങ് നടക്കുകയായിരുന്നതിനാൽ നിരവധി സ്ത്രീകൾ ഈ സമയം വരാന്തയിലുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. കാലപ്പഴക്കംചെന്ന കെട്ടിടത്തിന്റെ പല ഭാഗത്തുനിന്നും ഇത്തരത്തിൽ പ്ലാസ്റ്ററിങ് അടർന്നുവീഴുന്നത് ജീവനക്കാരെയടക്കം ആശങ്കയിലാഴ്ത്തുന്നുണ്ട്.

Related Articles

Back to top button