Kozhikode

പൂഴിത്തോട് ആലമ്പാറ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു;

Please complete the required fields.




ചക്കിട്ടപാറ: പഞ്ചായത്തിൽ നാലാം വാർഡിലെ പൂഴിത്തോട് ആലമ്പാറ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. സ്രാമ്പിക്കൽ ജോയി,റോയി എന്നിവരുടെ തെങ്ങ്,കമുക്,റബർ എന്നിവയാണ് നശിപ്പിച്ചത്. ആഴ്ചകളായി കാട്ടാന ശല്യം കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ വീണ്ടും രാത്രി കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ ഇറങ്ങുന്നതിനാൽ ജനങ്ങൾ ഭീതിയിലാണ്.

വനം വകുപ്പ് രാത്രി  പട്രോളിങ് ശക്തമാക്കണമെന്നും കൂടുതൽ വാച്ചർമാരെ നിയമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ചെമ്പനോട,പൂഴിത്തോട് മേഖലകളിൽ കൃഷിയടത്തിലെ കാട്ടാന ശല്യത്തിന് അടിയന്തര പരിഹാരത്തിന് നടപടിയെടുക്കണമെന്ന് കേരള കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി മെംബർ രാജീവ് തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോൺസൺ പൂകമല അധ്യക്ഷത വഹിച്ചു.

Related Articles

Leave a Reply

Back to top button