India

ദേഹത്ത് കളർ വീണതിന് പ്രതികാരം; ആറ് വയസ്സുകാരന് നേരെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച് മുത്തശ്ശി

Please complete the required fields.




നാഗ്പൂർ: നാടിനെ നടുക്കി നാഗ്പൂരിൽ മുത്തശ്ശിയുടെ കൊടുംക്രൂരത. ഹോളി ആഘോഷത്തിനിടെ തന്റെ ദേഹത്ത് നിറം കലർത്തിയ വെള്ളമൊഴിച്ചതിന് നാല് വയസ്സുകാരനായ പേരക്കുട്ടിയെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു.

മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഹോളി ആഘോഷിക്കുന്നതിനിടെ കുട്ടി കളർ വെള്ളം മുത്തശ്ശിയുടെ ദേഹത്തൊഴിച്ചതിൽ അവർ പ്രകോപിതയാവുകയായിരുന്നു.

പെട്ടെന്ന് കയ്യിലുണ്ടായിരുന്ന ചൂടുവെള്ളെം മുഴുവനായും കുട്ടിയുടെ ദേഹത്തേക്കൊഴിച്ചു. തിളച്ച വെള്ളം വീണ് കുട്ടിയുടെ ശരീരത്തിൽ 45 ശതമാനം പൊള്ളലാണ് ഉണ്ടായത്. സമൂഹമാധ്യമഹങ്ങളിൽ ഇവർക്കെതിരെ കേസെടുക്കാനുള്ള നിരവധി ആഹ്വാനങ്ങളാണ് ഉയരുന്നത്.

Related Articles

Back to top button