Kottayam

ഇത് നമ്മൾ കാണാത്ത ചാണ്ടി ഉമ്മൻ! ഗാനമേളയിൽ നൃത്തവുമായി പുതുപ്പള്ളി എംഎൽഎ

Please complete the required fields.




കോട്ടയം: പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ ഇതുവരെ കാണാത്ത വേറിട്ടൊരു ഭാവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കഴിഞ്ഞ ദിവസം മണ്ഡലത്തിൽ നടന്ന ഒരു ഭക്തിഗാനമേളയ്ക്കിടെ നാട്ടുകാർക്കൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന എംഎൽഎയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

വരികൾക്കൊപ്പം ചുവടുവെച്ചും നാട്ടുകാരെ ആവേശം കൊള്ളിച്ചും ആഘോഷത്തിന്റെ ഭാഗമായ ചാണ്ടി ഉമ്മനെ പ്രശംസിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിന് തൊട്ടുമുമ്പ് നിലയ്ക്കൽ പള്ളിപ്പടി- കുട്ടൻചിറപ്പടി റോഡ് ഉദ്ഘാടനത്തിനിടെ ശരണം വിളിച്ച് തേങ്ങയുടച്ചതും തുടർന്ന് പിറന്നാൾ കേക്ക് മുറിച്ച് വിതരണം ചെയ്തതും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
ശരണം വിളിച്ച് റോഡ് ഉദ്ഘാടനം ചെയ്തതിനെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങളും ഉയർന്നിരുന്നു. അതേസമയം, മണ്ഡലത്തിലെ വികസന മുരടിപ്പ് ആരോപിച്ചുകൊണ്ട് ബിജെപി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

പുതുപ്പള്ളി നിയോജകമണ്ഡലം ബിജെപി കമ്മിറ്റി എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച് എൻ. ഹരിയാണ് ഉദ്ഘാടനം ചെയ്തത്. പ്രതിഷേധത്തിനിടെ ബിജെപി പ്രവർത്തകർ എംഎൽഎയെ കൂകിവിളിച്ചതോടെ, ചാണ്ടി ഉമ്മൻ ഓഫീസിന് പുറത്തിറങ്ങി പ്രവർത്തകരുമായി നേരിട്ട് വാക്കുതർക്കത്തിൽ ഏർപ്പെട്ടത് മണ്ഡലത്തിലെ രാഷ്ട്രീയ ചൂട് വർദ്ധിപ്പിച്ചിരിക്കുകയാണ്.

Related Articles

Back to top button