Kozhikode

വലിയങ്ങാടിയിലെ കെട്ടിടം തകർന്നുണ്ടായ അപകടം; മരിച്ച അത്തോളി സ്വദേശികളുടെ സംസ്കാരം ഇന്ന്

Please complete the required fields.




കോഴിക്കോട്: വലിയങ്ങാടിയിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച അത്തോളി സ്വദേശികളുടെ സംസ്കാരം ഇന്ന് നടക്കും. കുനിയിൽ കടവ് സ്വദേശി ബഷീറിന്റെ ഖബറടക്കം രാവിലെ 9-ന് കുനിയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിലും, കണ്ണിപൊയിൽ സ്വദേശി അഷ്റഫിന്റെ ഖബറടക്കം ഇതേസമയത്ത് തന്നെ ചീക്കിലോട് ജുമാമസ്ജിദിലും നടക്കും.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി അത്തോളിയിൽ ചൊവ്വാഴ്ച രാവിലെ 10 മണി വരെ ഹർത്താൽ ആചരിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. ഈ സമയം വരെ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും.

Related Articles

Back to top button