
വടകര: വടകരയിൽ 60 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ. മാവൂർ സ്വദേശിയായ ബിനീതാണ് എക്സൈസിന്റെ പിടിയിലായത്.
മാഹിയിൽ നിന്നും വിദേശമദ്യം കടത്തുകയായിരുന്ന ബിനീതിനെ ഇന്നലെ രാത്രി 10 മണിയോടെയാണ് പാർക്കോ ഹോസ്പിറ്റലിന് മുൻ വശത്തുനിന്ന് എക്സൈസ് പിടികൂടിയത്.
ജെ ഇ സി സ്പെഷ്യൽ സ്ക്വാർഡ് അംഗം രാകേഷ് ബാബുവിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ തറോൽ, സിവിൽ എക്സൈസ് ഓഫീസർമാരായ,ലിനീഷ്, ശ്രീരഞ്ജ് ചേര്‍ന്നാണ് ബിനീതിനെ അറസ്റ്റ് ചെയ്തത്.





