Kozhikode

മൂന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Please complete the required fields.




കുന്ദമംഗലം : മൂന്നരക്കിലോ കഞ്ചാവുമായി യുവാവ് കുന്ദമംഗലം എക്സൈസിന്റെ പിടിയിൽ. ചെറുവണ്ണൂർ പന്നിക്കോട്ട് വിഷ്ണു(31)വിനെയാണ് കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ ആഷിഖ് ഷാനും സംഘവും പൂവാട്ടുപറമ്പ്-പെരുമണ്ണ റോഡിൽവെച്ച് പിടികൂടിയത്. ഇയാളുടെ കൈയിലുണ്ടായ 3.561 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷാജു എൻ.ബി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വിപിൻ, സന്ദീപ്, സുജീഷ്, സിവിൽ എക്സൈസ് ഓഫീസർ സുജിത്ത്, അർജുൻ ശേഖർ, വനിത സിവിൽ എക്സൈസ് ഓഫീസർ കെ.ആർ. സിജിനി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുബശ്ശിർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

Related Articles

Back to top button