Kozhikode
തിരശ്ശീല വീണപ്പോഴും കപ്പ് കൈവിട്ടി; 64-ാമത് കോഴിക്കോട് റവന്യൂജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കോഴിക്കോട് സിറ്റിഉപജില്ല

കോഴിക്കോട് : കൊയിലാണ്ടിയിലെ കലാമാമാങ്കത്തിന് തിരശ്ശീല വീണു. കാലങ്ങളായി കൈകളിൽ കാത്തുവെച്ച കിരീടം കോഴിക്കോട് സിറ്റിജില്ല കൈവിട്ടില്ല. മറ്റ് ഉപജില്ലകളെ ബഹുദൂരം പിന്നിലാക്കി 64-ാമത് കോഴിക്കോട് റവന്യൂജില്ലാ കലോത്സവത്തിൽ കോഴിക്കോട് സിറ്റിഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി.
കലോത്സവത്തിന്റെ രണ്ടാംനാൾ മുതൽ വ്യക്തമായ ലീഡുയർത്തി സിറ്റിക്ക് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് നിന്ന് പിന്നീടൊരു പടിയിറക്കമുണ്ടായിട്ടില്ല. എല്ലാവർഷത്തെയും പോലെ സ്‌കൂളുകളുടെ ഓവറോൾ പട്ടികയിലും അദ്ഭുതങ്ങളൊന്നുമുണ്ടായില്ല. പോയിന്റ് പട്ടികയിൽ സിൽവർ ഹിൽസിന്റെ ആധിപത്യം തുടക്കം മുതലേ വ്യക്തമായിരുന്നു.





