Kozhikode

സ്വപ്നങ്ങൾ പാതിവഴിൽ മുങ്ങിത്താണു…! കോഴിക്കോട് പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Please complete the required fields.




കോഴിക്കോട്: പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴിക്കില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് കുന്ദമംഗലം വേലുപിലാങ്ങില്‍ ധ്രുവിത്ത് (20) ആണ് മരിച്ചത്. വീട്ടില്‍ നിന്നും നൂറ് മീറ്റര്‍ മാത്രം അകലെയുള്ള പൂനൂര്‍ പുഴയിലെ പുതൂര്‍മണ്ണില്‍ കടവില്‍ പുലർച്ചെയാണ് ദാരുണ സംഭവം നടന്നത്.

ആര്‍മിയില്‍ ജോലി നേടണമെന്ന ആഗ്രഹം കാരണം ധ്രുവിത്ത് പതിവായി പരിശീലനം നടത്താറുണ്ടായിരുന്നു. കായിക പരിശീലനത്തിന് ശേഷം പതിവുപോലെ രാവിലെ കുളിക്കാറുള്ള പുതൂര്‍മണ്ണില്‍ കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു.ഏറെ നേരം കഴിഞ്ഞിട്ടും ധ്രുവിത്തിനെ കാണാതായതോടെ പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. അച്ഛൻ: ബിജു. അമ്മ: നളിനി. സഹോദരന്‍: ഋത്വിക്.

Related Articles

Back to top button