Kozhikode

അന്താരാഷ്ട്ര ബാലാവകാശദിനത്തിൽ ഓപ്പൺഫോറം നടത്തി സീഡ്

Please complete the required fields.




കോഴിക്കോട് : വിദ്യാർഥികളുടെ സുരക്ഷയും സംരക്ഷണവും മുൻനിർത്തി അന്താരാഷ്ട്ര ബാലാവകാശദിനത്തിൽ അപ്പെക്‌സ് ഇന്റർനാഷണൽ സ്കൂൾ, ഒടുമ്പ്രയിൽ മാതൃഭൂമി സീഡ് ഓപ്പൺഫോറം നടത്തി.

കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ ഷിജി എ റഹ്മാൻ ഉദ്ഘാടനംചെയ്തു. കുട്ടികൾ അവരുടേതായ അവകാശങ്ങളെക്കുറിച്ച് ബോധവാൻമാരായി പ്രശ്നങ്ങളെ ധൈര്യത്തോടുകൂടി നേരിടാൻ പഠിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. കുട്ടികൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ തുറന്നുസംസാരിക്കാനുള്ള വേദികൾ ഉണ്ടാക്കുന്നതിൽ ‘മാതൃഭൂമി സീഡ് തനിച്ചല്ല’ പദ്ധതിക്ക് സാധിക്കുന്നുണ്ടെന്നും പറഞ്ഞു.

പരിപാടിയിൽ വിദ്യാർഥികൾ അവരുടെ പ്രശ്നങ്ങളും ആശങ്കകളും അദ്ദേഹവുമായി പങ്കുവെച്ചു. ഷിജി എ. റഹ്മാൻ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ‘മാതൃഭൂമി സീഡ് തനിച്ചല്ല’ റിസോഴ്‌സ് കൺസൾട്ടന്റ്‌ ആർ. അപർണ നാരായണൻ വിദ്യാർഥികളുടെ അവകാശങ്ങളെക്കുറിച്ചും ബാലാവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. പ്രിൻസിപ്പൽ സിന്ധു സേതു, പ്രധാനാധ്യാപിക കെ. സബ്‌ന എന്നിവർ സംസാരിച്ചു.

Related Articles

Back to top button