
തിരുവനന്തപുരം: കരുതിയിരിക്കുക …. കേരളത്തിൽ ഇന്ന് മുതൽ ഇടിമിന്നലോടെ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം.
ബംഗാൾ ഉൾകടലിലും, തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് വീണ്ടും സജീവമാകാൻ തുടങ്ങുന്നതോടെ തെക്കേ ഇന്ത്യയിയിൽ വീണ്ടും ഇന്ന് മുതൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്.
ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ മധ്യ തെക്കൻ ജില്ലകളിലും, കൂടുതൽ വടക്കൻ ജില്ലകളിലും മഴ ശക്തമാകും. മലാക്ക കടലിടുക്കിന് മുകളിലെ ചക്രവാതചുഴി തീവ്ര ന്യൂന മർദ്ദമാകാൻ സാധ്യതയുണ്ട്. നിലവിലെ സൂചനയും, സഞ്ചാര പാതയും പ്രകാരം 25, 26 തീയതികൾക്ക് ശേഷം പൊതുവെ വരണ്ട അന്തരീക്ഷസ്ഥിതിക്കാണ് സാധ്യത.





