
കൊടുവള്ളി : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യസഖ്യത്തിന് ലഭിച്ച വിജയം കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്ന് ബിജെപി കോഴിക്കോട് റൂറൽജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി അഭിപ്രായപ്പെട്ടു. കൊടുവള്ളി നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികളുടെ പ്രഖ്യാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ബിജു പടിപ്പുരക്കൽ അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് പി.സി. രാജേഷ്, ജനറൽ സെക്രട്ടറി രതി രാധാകൃഷ്ണൻ, ഷാജു വെണ്ണക്കാട്, കെ.പി. മുരളീധരൻ, ബിനീഷ് പോർങ്ങോട്ടൂർ, മനോജ് കളത്തിങ്ങൽ, വേണുനാഥൻ, സി. അനിൽകുമാർ, കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു. കൊടുവള്ളി നഗരസഭയിലെ വിവിധ ഡിവിഷനുകളിൽനിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികളെ ഗിരീഷ് തേവള്ളി ഷാളണിയിച്ച് സ്വീകരിച്ചു. വിജീഷ്മ ജയചന്ദ്രൻ (ഡിവിഷൻ രണ്ട്), അഞ്ജു ജയപ്രകാശ് (മൂന്ന്), ഷിനി മനോജ് (നാല്), സുജില ബിജേഷ് (അഞ്ച്), വി.കെ. ജിജീഷ് (ഏഴ്), സിന്ധു രാജേഷ് (10), രതി രാധാകൃഷ്ണൻ (15), കുമാരൻ വാവാട് (22), കെ.കെ. സതീശൻ (24), ജീനാ ജയരാജ് (37) എന്നിവരാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച സ്ഥാനാർഥികൾ.





