
കോഴിക്കോട് : 257 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഫറോക്ക് സ്വദേശി കരുവൻതിരുത്തി സി.പി. റംഷാദ്(25)നെയാണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപത്തുനിന്ന് വെള്ളിയാഴ്ചയാണ് പിടികൂടിയത്. ഇൻസ്പെക്ടർ എൻ. പ്രജീഷ്, എസ്‌ഐ ജാക്സൺ ജോയി എന്നിവരും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് ഇയാളെ പിടികൂടിയത്.





