
ഞാനൊരു പ്രവാചകനല്ല… പ്രവാചക പുത്രനുമല്ല… ഞാൻ ഒരു ആട്ടിടയൻ ആകുന്നു.
ജാഫർ ഇടുക്കിയുടെഗംഭീര വോയിസ് മോഡുലേഷനോട് കൂടിയ ഈ ഡയലോഗോടെയാണ് “ആമോസ് അലക്സാണ്ടർ “എന്ന ചിത്രത്തിന്റെ ട്രെയിലർ തുടങ്ങുന്നത്. ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ടറായി ചിത്രത്തിൽ എത്തുന്നത്.നടൻ ടോവിനോ തോമസാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ ട്രെയ്ലർ പുറത്തിറക്കിയത്.
പൂർണ്ണമായും ഡാർക്ക് ക്രൈം ത്രില്ലർ ജോണറിൽ അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്ത് മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിച്ച”ആമോസ് അലക്സാണ്ടർ” നവംബർ 14ന് തിയറ്ററുകളിൽ എത്തും.
ഒരു മീഡിയ പ്രവർത്തകനായി അജു വർഗീസ് ഈ ചിത്രത്തിൽ എത്തുന്നു. മാധ്യമപ്രവർത്തനത്തിനിടയിലാണ് ആമോക്സാണ്ടറെ ഇയാൾ കണ്ടു മുട്ടുന്നത്. പിന്നീടുണ്ടാവുന്ന അവിചാരിത സംഭവങ്ങളാണ് “ആമോസ് അലക്സാണ്ടർ”ലൂടെ പറയുന്നത്. ആമോസ് അലക്സാണ്ടർ എന്ന അതിശക്തമായതും അസാധാരണവുമായകഥാപാത്രത്തെ അതിഗംഭീരമായ ഡയലോഗുകളിലൂടെ ആണ് ജാഫർ ഇടുക്കി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയായെത്തുന്നത് പ്രശസ്ത മോഡലും സ്റ്റേജ് ആർട്ടിസ്റ്റുമായ താര അമല ജോസഫ്. മാധ്യമപ്രവർത്തകയായ നായികയുടെ വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള അന്വേഷണ യാത്രയും ഈ ട്രെയിലറിലൂടെ കാണുവാൻ സാധിക്കും.14 സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയും ആ സ്ഥലങ്ങളിലെ കാഴ്ചകളും ചിത്രത്തിലെ ദൃശ്യവിരുന്നാണ്.
കലാഭവൻ ഷാജോൺ. ഡയാനാ ഹമീദ്, സുനിൽ സുഗത ശ്രീജിത്ത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല, നാദിർഷ എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. കഥ അജയ് ഷാജി – പ്രശാന്ത് വിശ്വനാഥൻ. ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ ‘ സംഗീതം – മിനി ബോയ്.ഛായാഗ്രഹണം – പ്രമോദ് കെ. പിള്ള. എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്. കലാസംവിധാനം – കോയാസ്’ മേക്കപ്പ് – നരസിംഹസ്വാമി. കോസ്റ്റ്യും – ഡിസൈൻ -ഫെമിനജബ്ബാർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ. ക്രിയേറ്റീവ് ഹെഡ് – സിറാജ് മൂൺ ബീം സ്റ്റുഡിയോ ചലച്ചിത്രം.
പ്രൊജക്ട് ഡിസൈൻ – സുധീർ കുമാർ, അനൂപ് തൊടുപുഴ. പ്രൊഡക്ഷൻ ഹെഡ് -രജീഷ് പത്തംകുളം. പ്രൊഡക്ഷൻ മാനേജർ – അരുൺ കുമാർ. കെ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – മുഹമ്മദ്.പി.സി. രാജ്യത്തെ 14 സംസ്ഥാനങ്ങളിലും കേരളത്തിൽ തൊടുപുഴയിലും പരിസരങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അനിൽ വന്ദന. ചിത്രം നവംബർ 14 ന് തിയറ്ററുകളിൽ എത്തും.



